Nation First, Party Next

Nation First, Party Next, Self Last

LightBlog

Friday 23 June 2017

സമരങ്ങളിലൂടെ



ജനാധിപത്യത്തിൽ സമരങ്ങൾ സാധാരണം ആണ്. ജനങ്ങളുടെ ആവശ്യം നേടിയെടുക്കാൻ സമരം ചെയ്യാനുള്ള അവകാശവും പൗരന്മാർക്കുണ്ട്. പക്ഷെ ചില സമരങ്ങളുടെ ഉദ്ദേശ ശുദ്ധിയിൽ സംശയം ഉണ്ട്. ചില സമരങ്ങളിൽ ദേശദ്രോഹികളുടെ പങ്കു ഉണ്ടോ എന്നും സംശയിക്കേണ്ടി ഇരിക്കുന്നു. പല NGO കളും നിരീക്ഷണത്തിൽ ആണ്, ഇവരിൽ പലർക്കും കണക്കില്ലാതെ വിദേശ ഫണ്ടുകൾ ലഭിക്കുന്നു. ചില മീഡിയകളും ക്ഷുദ്ര ശക്തികളുടെ പിടിയിലാണ്. രാജ്യദ്രോഹികളുടെ പണം പറ്റി രാജ്യത്തു സംഘർഷം ഉണ്ടാക്കാൻ ഇവർ ശ്രമിക്കുന്നു.
ഈയിടെ കേരളത്തിൽ നടന്ന ഒരു സമരത്തിനു തീവ്രവാദ ബന്ധം ഉണ്ടെന്നു സംസ്ഥാന ഡി.ജി.പി. തന്നെ സൂചിപ്പിച്ചു. സത്യം എന്താണെന്ന് ഇനിയും അറിയാനിരിക്കുന്നതെ ഉള്ളൂ. കൂടംകുളത്തെ ന്യൂക്ലിയർ പ്ളാൻറ് വിരുദ്ധ സമര നേതാക്കൾക്ക് സമരം ഉണ്ടാക്കാൻ വിദേശത്തു നിന്ന് പണം ലഭിച്ചു എന്ന് ഒരു ചാനൽ തെളിവ് സഹിതം ഈയിടെ കാണിക്കുകയുണ്ടായി. തമിഴ്നാട്ടിൽ നടന്ന ജെല്ലിക്കെട്ട് സമരവും സംശയ മുനയിൽ ആണ്. ഹാർദിക് പട്ടേലിന്റെ നേതൃത്വത്തിൽ ഗുജറാത്തിൽ നടന്ന സംവരണ സമരവും വിഭിന്നമല്ല. എല്ലാത്തിനും പുറമെ കശ്മീരിലെ കല്ലേറ് പ്രക്ഷോഭത്തിന്‌ ആരാണ് പണം നൽകുന്നതെന്ന് പകൽപോലെ വ്യക്തം. ദിവസക്കൂലിക്കാണ് കാശ്മീരിൽ സമരത്തിന് ആളെത്തുന്നുന്നതു.
വളരെ ഭയാനകമായ ഒരു സ്ഥിതിവിശേഷം ആണിത്. നിസ്സാര പ്രശ്നങ്ങളെ പെരുപ്പിച്ചു, അല്ലേൽ ഇല്ലാത്ത പ്രശ്നങ്ങൾ ഉണ്ടാക്കി നാട്ടിൽ സംഘർഷം ഉണ്ടാക്കി സമാധാനാന്തരീക്ഷം ഇല്ലാതാക്കുക. ജനങ്ങളെ രാജ്യത്തിനെതിരെ തിരിയാൻ പ്രേരിപ്പിക്കുക. ഇവരുടെ ലക്ഷ്യം ഇതൊക്കെയാണ്
NGO കളെ മുഴുവൻ നിരീക്ഷണ വലയത്തിൽ ആക്കുക. വിദേശ ഫണ്ട് സ്വീകരിക്കുന്നതിനുള്ള നിയമങ്ങൾ കർശനമാക്കുക, രാജ്യദ്രോഹക്കുറ്റത്തിനുള്ള ശിക്ഷ കഠിനമാക്കുക, രാജ്യദ്രോഹികളെ സഹായിക്കുന്നവരെ രാജ്യദ്രോഹകുറ്റത്തിന് ശിക്ഷിക്കുക. നിയമപരമായ പരിഹാരങ്ങൾ ഇതൊക്കെയാണ്.
നമ്മൾ ഇന്ന് ഒരു പരോക്ഷ യുദ്ധം നേരിടുകയാണ്. ഉണരൂ... രാജ്യദ്രോഹികൾക്കെതിരെ പോരാടൂ.
ജയ് ഹിന്ദ് !
(വിനോദ്)
#nationfirst #india

No comments:

Post a Comment

Adbox