Nation First, Party Next

Nation First, Party Next, Self Last

LightBlog

Friday 23 June 2017

ദേശീയത

ദേശീയത ആരും അടിച്ചേൽപ്പിക്കേണ്ട ഒന്നല്ല. ഇന്ന് ദേശീയഗാനം കേൾക്കുമ്പോൾ ചിലർക്ക് അറപ്പാണ്. രാജ്യത്തെ നശിപ്പിക്കാൻ ഒരുങ്ങുന്ന ഭീകരവാദികൾ അവർക്കു സ്വാതന്ത്ര്യസമര സേനാനികൾ ആണ്. നാം എങ്ങോട്ടു ? പിഞ്ചുകുഞ്ഞുങ്ങളെ അടക്കം കൊന്നു തള്ളുന്ന തീവ്രവാദികളെ വധിക്കുമ്പോൾ മനുഷ്യത്തെകുറിച്ച് വെമ്പൽകൊള്ളാൻ ചിലർ മത്സരിക്കുന്നു, സ്വന്തം സൈനികരെ നരാധമൻമാരെന്നും ബലാത്സംഗികളെന്നും മുദ്രകുത്തുന്നു. ചില രാജ്യങ്ങളിൽ ഒക്കെ എല്ലാവരും നിശ്ചിതകാല പട്ടാള ട്രെയിനിങ് ചെയ്തിരിക്കണം. ആവശ്യം വന്നാൽ പട്ടാളത്തെ സഹായിക്കാനും രാജ്യസ്നേഹം വളർത്തുവാനും വേണ്ടി ആണിണിത്. ഇന്ത്യയും എല്ലാ ചെറുപ്പക്കാർക്കും പട്ടാള ട്രെയിനിങ് നിർബന്ധമാക്കണം. ട്രെയിനിങ്ങിലെ കഷ്ടതകൾ എന്തൊക്കെയെന്ന് അവരും പഠിക്കട്ടെ. പട്ടാള ട്രെയിനിങ് ചെയ്യാത്ത ഒരാൾക്കും സർക്കാർ ജോലിയില്ല എന്ന ഒരു നിയമവും വരട്ടെ.
ഇന്ത്യ പാകിസ്ഥാനെതിരെ സർജിക്കൽ സ്ട്രൈക്ക് നടത്തിയെന്ന വാർത്ത പട്ടാളം പുറത്തു വിട്ടപ്പോൾ അതിന് തെളിവ് ചോദിക്കുന്ന രാഷ്ട്രീയക്കാർ വേറേതു രാജ്യത്തു കാണും! ഇന്ത്യയുടെ സൈന്യം ആരെയും ആക്രമിക്കാൻ അല്ല ശ്രമിക്കുന്നത്. കേവലം രാജ്യസുരക്ഷയ്ക്ക് വേണ്ടിയാണ് അവർ നിലനിൽക്കുന്നത്. ഒരു "മഹാൻ" ആയ എഴുത്തുകാരൻ ഒരിക്കൽ എഴുതി "ദേശാഭിമാനം" എന്ന പഞ്ചാക്ഷര മന്ത്രമാണ് എല്ലാ യുദ്ധങ്ങൾക്കും കാരണം എന്ന്. ചുരുക്കി പറഞ്ഞാൽ അഭിമാനം ആണ് എല്ലാ തർക്കങ്ങൾക്കും കാരണം എന്ന് സാരം. അപ്പോൾ അവർക്കു വേണ്ടത് മാനവും അഭിമാനവും ഇല്ലാത്ത ഒരു സമൂഹമാണ്.
വളർന്നു വളർന്നു - പഠിച്ചു പഠിച്ചു നാം എത്തിയിരിക്കുന്നത് ഈ നിലയിലേക്കാണ്. വളർന്നു വരുന്ന നമ്മുടെ കുട്ടികളെ ഈ കഴുകൻ മാരിൽനിന്നും രക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. അവർക്കു ദേശസ്നേഹത്തിന്റെ ബാലപാഠം ഇപ്പോൾ തന്നെ നാം ചൊല്ലി കൊടുത്തില്ലെങ്കിൽ നാളെ ഇന്ത്യക്കു യുദ്ധം ചെയ്യേണ്ടി വരിക അയൽ രാജ്യങ്ങളോടായിരിക്കില്ല, മറിച്ചു ഇന്ത്യയിൽ തന്നെ ജീവിക്കുന്ന ദേശവിരുദ്ധരോടായിരിക്കും.
ഈ സന്ദേശം എല്ലാവരിലും എത്തിക്കുക. ഈ പേജിനെ ഷെയർ ചെയ്തു കൂടുതൽ ജനങ്ങളിൽ എത്തിക്കുക.
ജയ് ഹിന്ദ് !
#nationfirst #india

No comments:

Post a Comment

Adbox