Nation First, Party Next

Nation First, Party Next, Self Last

LightBlog

Friday 23 June 2017

എന്റെ രാജ്യം


നാനാത്വത്തിൽ ഏകത്വം, അതാണ് ഭാരതത്തിന്റെ മന്ത്രം. അതെ ഇവിടെ വിവിധ മതങ്ങൾ, അതിലും വിവിധ ജാതികൾ, വിവിധ ഭാഷകൾ, വിവിധത്തിലുള്ള കാലാവസ്ഥ, ഭൂപ്രകൃതി. പക്ഷെ ആസേതുഹിമാചലം അത് ഒന്നാണ്, നമ്മൾ ഒന്നാണ്. ഒരേ വികാരം ഒരൊറ്റരിന്ത്യ. പക്ഷെ ചിലർക്ക് വിവരം കൂടുംതോറും വിവേകം ഇല്ലാതാകുന്നു. കാശ്മീരിലെ വിഘടനവാദികൾക്കു പരസ്യമായി അവർ പിന്തുണ പ്രഖ്യാപിക്കുന്നു, ഇന്ത്യൻ പാർലമെന്റ് ആക്രമിച്ചയായാളെ അനുസ്മരിക്കാൻ സമ്മേളനങ്ങൾ നടത്തുന്നു, എന്നിട്ടതിനെല്ലാം കൂടി ഒരു ന്യായവും - ഇത് ഞങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം ആണ്. ഇന്ത്യൻ സംസ്കാരത്തെയും , പാരമ്പര്യത്തെയും സൗകര്യത്തിനു വളച്ചെഴുതുന്നു അതിനും ഉണ്ട് ഒരു ന്യായ വാദം - ആവിഷ്കാര സ്വാതന്ത്ര്യം ! അതിലും വിചിത്രം രാജ്യതാല്പര്യം മുൻനിർത്തി ആരെങ്കിലും ഒരു കാര്യം പറഞ്ഞാൽ അവർക്കു പരിഹാസവും ട്രോളും. ഇന്ന് ചിലരുടെ മുൻപിൽ വൃത്തിഹീനമായ വാക്കുകൾ ഇവയൊക്കെയാണ് - സംസ്കാരം, സഭ്യത, രാജ്യസ്നേഹം, മാതൃഭൂമി, വന്ദേമാതരം തുടങ്ങിയവ. രാജ്യതാല്പര്യത്തിനു എതിരെ നിൽക്കുന്നവർക്ക് ഒരേ ഒരു പേരെ ഉള്ളൂ - അതാണ് രാജ്യദ്രോഹികൾ. അവർക്കുള്ള സ്ഥാനം കേവലം കാരാഗ്രഹം മാത്രം.
ഇതെല്ലാം വളരെ കണക്കുകൂട്ടി നിശ്ചയിച്ചു, വളരെ കരുതലോടെ , രാജ്യദ്രോഹികൾ ചില ശത്രു രാജ്യങ്ങളുടെ പണം പറ്റി കരുതിക്കൂട്ടി ചെയ്യുന്നതാണ്. ഇന്ത്യയെ ചിന്നഭിന്ന മാക്കുക, ഇന്ത്യയിൽ ആന്തരിക സംഘർഷം ഉണ്ടാക്കുക അതാണവരുടെ ലക്ഷ്യം . ആ മറവിൽ ശത്രുരാജ്യത്തിനു തങ്ങളുടെ ഭീകര പ്രവർത്തനം ശക്തമാക്കാം. പുറത്തു നിന്ന് പല എൻ.ജി.ഓ യുടെ പേരിലും ഒഴുകുന്ന പണം കുറച്ചൊന്നും അല്ല. അത് പാകിസ്ഥാൻ മുതൽ അമേരിക്കവരെ നിന്നും ഉണ്ട്. ഇതേ നില തുടർന്നാൽ, ദേശീയ വാദികൾ ഉണർന്നില്ലെങ്കിൽ, ഒരിക്കൽ ഈസ്റ് ഇന്ത്യ കമ്പനി വന്നു ഇന്ത്യയെ അടക്കി വാണത് പോലെ ഇന്ത്യ വീണ്ടും അടിമത്വത്തിൽ ആകും.
ഉണരൂ ... ശക്തരാകൂ ... തുടച്ചു നീക്കു ഈ രാജ്യദ്രോഹികളെ.

വിനോദ്
#nationfirst #india

No comments:

Post a Comment

Adbox